കുടുംബശ്രീ 3000 പുതിയ സൂക്ഷ്മ പദ്ധതികള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ജലീല്‍ പറഞ്ഞുകുടുംബശ്രീ 3000 പുതിയ സൂക്ഷ്മ പദ്ധതികള്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ജലീല്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജീവനം പദ്ധതി തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂതന ആശയങ്ങള്‍ പ്രയോജനപ്പെടുത്തി കുടുംബശ്രീ പുതിയ പ്രവര്‍ത്തന മേഖലകളിലേക്ക് കടക്കണം, വിദ്യാഭ്യാസ സമ്പന്നരായവരെ ഒപ്പം കൂട്ടി പുതിയ സംരംഭങ്ങള്‍ കുടുംബശ്രീ തുടങ്ങണം,  ഇത്തരത്തില്‍ പാരലല്‍ കോളേജുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫാര്‍മസികള്‍ എന്നിവ തുടങ്ങുന്നത് പരിഗണിക്കണം തുടങ്ങിയവയാണ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍. നിലവില്‍ 30,000 സൂക്ഷ്മ സംരംഭങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിജയകരമായി നടക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുടുംബശ്രീയെ മാതൃകയാക്കിക്കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വിവിധമേഖലകളില്‍ വിജയം കൈവരിച്ച കുടുംബശ്രീയെ അഭിനന്ദിക്കുന്നതിനൊപ്പം പുതിയ സംരഭങ്ങള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.


Post A Comment: