കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നാല്‍ ശേഖരിച്ച വിവരങ്ങളില്‍ വ്യക്തതക്കുറവുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന്‍ സൂചന.
 കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നാല്‍ ശേഖരിച്ച വിവരങ്ങളില്‍ വ്യക്തതക്കുറവുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നതിനെക്കുറിച്ചറിയില്ലെന്നാണ് കാവ്യ പറഞ്ഞത്.  പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്നായിരുന്നു കാവ്യയുടെ മറുപടി. കാവ്യ നല്‍കിയ മൊഴി പരിശോധിക്കുകയാണെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ കൊച്ചിയിലെ ദിലിപീന്റെ തറവാട്ടു വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്തത്. എഴുതി തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചുള്ള ചോദ്യം ചെയ്യല്‍ ആറ് മണിക്കൂറോളം നീണ്ടിരുന്നു. നടി ആക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യത്തെ കുറിച്ചും ദിലീപിന്റെ പെരുമാറ്റത്തെക്കുറിച്ചുമറിയാനാണ് കാവ്യയെ ചോദ്യം ചെയ്തത്. എന്നാല്‍, നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നു കാവ്യ മൊഴി നല്‍കി.

Post A Comment: