കണ്ണൂര്‍ വീട്ടില്‍ സൂക്ഷിച്ച 408 കുപ്പി വിദേശ മദ്യശേഖരവുമായി വീട്ടുടമ്മ അറസ്റ്റില്‍കണ്ണൂര്‍ : വീട്ടില്‍ സൂക്ഷിച്ച  408 കുപ്പി വിദേശ മദ്യശേഖരവുമായി വീട്ടുടമ്മ  അറസ്റ്റില്‍. വള്ളിത്തോട് സാലനപൂരം റോഡിലെ വാടിയില്‍ ഹൗസില്‍ ബിനോയ് തോമസ് (40) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 408 കുപ്പി വിദേശമദ്യമാണ് പോലീസ്  പിടികൂടിയത് . പിടികൂടിയ മദ്യത്തിന് ഒരു ലക്ഷത്തോളം രൂപ വിലവരും. ഇരിട്ടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ എത്തി പരിശോധന നടത്തിയത്

Post A Comment: