ഹരിയാനയിലെ സിര്‍സയില്‍ യുവതിയെ തോക്ക് ചൂണ്ടി കൂട്ടമാനഭംഗത്തനിരയാക്കി


സിര്‍സ: ഹരിയാനയിലെ സിര്‍സയില്‍ യുവതിയെ തോക്ക് ചൂണ്ടി കൂട്ടമാനഭംഗത്തനിരയാക്കി. യുവതിയുടെ ഭര്‍ത്താവിനും സംഭവത്തില്‍ പങ്കുണ്ട്. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം മൂന്നു പേര്‍ ചേര്‍ന്നാണ് പീഡനത്തിനിരയാക്കിയത്.
ഇരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ജൂലൈ 29നായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അമ്മയും സഹോദരിയുമടക്കം ആറു പേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആക്രമികള്‍ക്കെതിരേ കനത്ത നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. ബലാല്‍സംഘത്തിന് ശേഷം തന്നെ വിവസ്ത്രയാക്കി റോഡില്‍ തള്ളുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ വിവാഹമോചനം താന്‍ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തക്കളെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും താന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബലമായി പിടിച്ച് തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് പീഡിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കി.

Post A Comment: