വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുക്കാരാണ് വാഹനം പിടികൂടിയത്.

കുന്നംകുളം: തുറക്കുളം മാര്‍ക്കറ്റിന് സമീപം കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയ ടാങ്കര്‍ ലോറിയേയും ഡ്രൈവറേയും പിടികൂടി. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുക്കാരാണ് വാഹനം പിടികൂടിയത്. ലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി കൂരിക്കല്ലന്‍ ഹബീബ് 22 നെ യാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. രാവിലെ മാലിന്യം നിക്ഷേപിക്കുന്നത് കണ്ട് കൗണ്‍സിലര്‍ തോമാസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
ലോറിയില്‍ വലിയ ടാങ്കര്‍ ലോറിയില്‍ പുറകില്‍ ഹോസ് ഘടിപ്പിച്ച് പെട്ടെന്ന് തന്നെ മാലിന്യം പുറത്തേക്കൊഴുക്കാന്‍ കഴുയാവുന്ന തരത്തില്‍ സജ്ജീകരിച്ച ലോറിയാണ് പിടിയിലായത്.
പുറകിലെ നമ്പര്‍ പ്ലേറ്റ് പെട്ടന്ന് ക്യാമറകളല്‍ പതിയായതിരിക്കുന്നതിനായി പ്രത്യേക രീതിയില്‍ വളച്ചു വെച്ചിട്ടുമുണ്ട്.
ഇത്തരം മാലിന്യങ്ങള്‍ വിജനമായ പൊതു സ്ഥലങ്ങളില്‍ തള്ളുന്നതിന് വേണ്ടി മാത്രം സജ്ജീകരിച്ച വാഹനമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒപ്പം ഒറ്റ നോട്ടത്തില്‍ ഇത് കുടിവെള്ള വിതരണ വണ്ടിയാണെന്ന് ധരിക്കുകുയം ചെയ്യും. കുന്നംകുളം നഗരത്തിലെ വയല്‍ പ്രദേശങ്ങളിലും, അക്കിക്കാവ്- പന്നിത്തടെ ബൈപാസ് റോഡരികലുമെല്ലാം ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. എന്നാല്‍ ആരാണ് ഇതിന് പുറകിലെന്ന് ഇനിയും കണ്ടെത്താനായിരുന്നില്ല. മാലിന്യം തള്ളുന്നതിനായി പ്രത്യേകം വാഹനം തന്നെ തയ്യാറാക്കി ഓടുന്നുവെന്നതിനാല്‍ ഇത് സംമ്പന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.

Post A Comment: