51 വോട്ടുകളാണ് ഒബാമ കെയറിനെതിരെ ലഭിച്ചത്. ആദ്യം ഇരു പക്ഷവും 50- 50 എന്ന നിലയിലായിരുന്നു. വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ വോട്ടാണ് ട്രംപിന് തുണയായത്
വാഷിങ്ടണ്‍: ബറാക് ഒബാമ പ്രസിഡന്റായിരിക്കെ നടപ്പാക്കിയ ആരോഗ്യ പദ്ധതി ഒബാമ കെയര്‍ റദ്ദാക്കാനും പുതിയ സംവിധാനം കൊണ്ടുവരാനുമുള്ള ട്രംപിന്റെ നീക്കത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം. ഒബാമ കെയര്‍ റദ്ദാക്കി റിപ്പബ്ലിക്കന്‍ ഹെല്‍ത്ത് കെയര്‍ ബില്‍ കൊണ്ടു വരുന്നതിനുള്ള ചര്‍ച്ചക്കാണ് സെനറ്റിന്റെ അനുമതി ലഭിച്ചത്. വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ട്രംപ് അനുകൂലികള്‍ വിജയം കരസ്ഥമാക്കിയത്
51 വോട്ടുകളാണ് ഒബാമ കെയറിനെതിരെ ലഭിച്ചത്. ആദ്യം ഇരു പക്ഷവും 50- 50 എന്ന നിലയിലായിരുന്നു. വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ വോട്ടാണ് ട്രംപിന് തുണയായത്.
ആദ്യ റൗണ്ടില്‍ ബില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് യുഎസ് ഹൗസില്‍ കൊണ്ടുവന്ന ബില്‍ നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. അന്ന് ബില്ലിനെ യുഎസ് ഹൗസിലെ 217 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.
ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കും എന്നത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഡൊണള്‍ഡ് ട്രംപിന്റെ മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവില്‍ ഒബാമ ഭരണത്തിന്റെ അവശേഷിപ്പുകളില്‍ മുഖ്യമായ ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ദേശം നില്‍കിയിരുന്നു. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.

Post A Comment: