മുന്നറിയിപ്പുകള്‍ കാറ്റില്‍പറത്തി കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്‍പൂഞ്ച്: മുന്നറിയിപ്പുകള്‍ കാറ്റില്‍പറത്തി കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്‍. പൂഞ്ച് ജില്ലയിലെ കര്‍മാറ സെക്ടറില്‍ ഫാഖില്‍ ദറ സ്‌കൂളിനു നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്നു. വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നതിനാല്‍ വലിയ അപായം ഒഴിവായി.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്ന സാഹചര്യത്തില്‍ ജില്ലയിലെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ സംഘര്‍ഷ ബാധിതമായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post A Comment: