സൈനികാവശ്യങ്ങള്‍ക്കായി 2016ല്‍ ചെലവാക്കിയ തുക പാകിസ്താന് നല്‍കില്ലെന്ന് യു.എസ്. ഭീകരസംഘടനയായ ഹഖാനി ശൃംഖലയ്ക്കുനേരെ കാര്യമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേദിച്ചാണ് തീരുമാനം.വാഷിങ്ടണ്‍: സൈനികാവശ്യങ്ങള്‍ക്കായി 2016ല്‍ ചെലവാക്കിയ തുക പാകിസ്താന് നല്‍കില്ലെന്ന് യു.എസ്. ഭീകരസംഘടനയായ ഹഖാനി ശൃംഖലയ്ക്കുനേരെ കാര്യമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേദിച്ചാണ് തീരുമാനം.
പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസാണ് തീരുമാനം വ്യക്തമാക്കിയത്.
പാകിസ്താന് സൈനികസഹായം നല്‍കുന്ന യു.എസ്, ഓരോവര്‍ഷവും അവര്‍ ചെലവാക്കുന്ന തുക പിന്നീട് നല്‍കുകയാണ് പതിവ്. 90 കോടി ഡോളറിന്റെ സഹായധനമാണ് പാകിസ്താന് യു.എസ്. അനുവദിച്ചിരുന്നത്. ഇതില്‍ 55 കോടി ഡോളര്‍ നല്‍കിക്കഴിഞ്ഞു.  ബാക്കി മുപ്പത്തയഞ്ച് കോടി ഡോളര്‍ തടഞ്ഞുവെക്കാനാണ് മാറ്റിസ് തീരുമാനിച്ചത്.

Post A Comment: