യഥാസമയം ഫണ്ടനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിമൂലം പ്രസ്തുത പദ്ധതികളുടെ നടത്തിപ്പ്


തൊഴിലുറപ്പ്, ദേശീയകുടുംബക്ഷേമ പദ്ധതി, നെല്ല്സംഭരണം, തുടങ്ങിയ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍യഥാസമയം ഫണ്ട് ലഭ്യമാക്കണമെന്ന് പി.കെ.ബിജു.എം.പി. യഥാസമയം ഫണ്ടനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിമൂലം പ്രസ്തുത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലാണെന്നുംഎം.പി പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായിമുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ച്ചേര്‍ത്ത എം.പിമാരുടെയോഗത്തില്‍സംസാരിക്കുകയായിരുന്നുഎം.പി. ഇതുസംബന്ധിച്ച്മുഖ്യമന്ത്രിക്ക്എം.പി കത്ത് നല്‍കുകയുംചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കുളളവേതനം യഥാസമയംകേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതുമൂലംകുടിശ്ശിക ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. നിലവില്‍ജില്ലയിലെതൊഴിലുറപ്പ്തൊഴിലാളികളുടെവേതന കുടിശ്ശിക40.34കോടിരൂപയാണ്. തൊഴിലെടുത്തതിനു ശേഷം14ദിവസത്തിനുളളില്‍തൊഴിലാളികള്‍ക്ക്കൂലി നല്‍കണമെന്നാണ്തൊഴിലുറപ്പ് പദ്ധതിയിലെ ചട്ടമനുശാസിക്കുന്നത്. എന്നാല്‍മാസങ്ങളോളംകുടിശ്ശികവരുത്തിചട്ടലംഘനം നടത്തിയിരിക്കുകയാണ്കേന്ദ്രസര്‍ക്കാര്‍. നെല്ല്സംഭരിച്ച വകയില്‍ നല്‍കാനുളളകുടിശ്ശികയിനത്തിലെകേന്ദ്രവിഹിതംയഥാസമയംലഭിക്കാത്ത സാഹചര്യംകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവില്‍ജില്ലയിലെകര്‍ഷകര്‍ക്ക് നല്‍കാനുളള47.07കോടിരൂപയില്‍41 കോടിയോളംരൂപ കേന്ദ്രവിഹിതമായിലഭിക്കാനുണ്ട്. കുടുംബനാഥന്‍ മരണപ്പെട്ടാല്‍മറ്റുകുടുംബാംഗങ്ങള്‍ക്ക്ആശ്വാസമെന്നോണം ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയായ ദേശീയകുടുംബക്ഷേമ പദ്ധതിയില്‍ നിന്നുളള ധനസഹായംവിതരണംചെയ്യുന്നത് ബിപിഎല്‍വിഭാഗത്തിനു മാത്രമായികേന്ദ്രസര്‍ക്കാര്‍ചുരുക്കിയതും, യഥാസമയം ഫണ്ടനുവദിക്കാത്തതും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നതാണ്. പ്രസ്തുത പദ്ധതിയില്‍ നിന്നുംജില്ലയില്‍ നടപ്പുവര്‍ഷത്തില്‍ മാത്രം5.75കോടിരൂപ കുടിശ്ശികയുണ്ട്.ഇന്ദിരആവാസ്യോജന പദ്ധതിയിലെ 201415സാമ്പത്തിക വര്‍ഷംവരെയുളളഗുണഭോക്താക്കള്‍ക്ക്ആവാസ്സോഫ്റ്റ്വെയര്‍മുഖേനെ പണംവിതരണം ചെയ്യാന്‍  കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്.ഇതനുസരിച്ച്തൃശ്ശൂര്‍ജില്ലയില്‍530 ഗുണഭോക്താക്കള്‍ക്കായി88.01ലക്ഷംരൂപ വിതരണംചെയ്യാനുണ്ട്. വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞിട്ടും, ബാക്കിതുകലഭിക്കാതെ പ്രസ്തുതഗുണഭോക്താക്കള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.ആവാസ്സോഫ്റ്റില്‍എഡിറ്റ് ചെയ്യുവാന്‍ ഓപ്ഷന്‍ നല്‍കിഗുണഭോക്താക്കളുടെ പ്രതിസന്ധി പരിഹരിക്കണമെന്നുംഎം.പി യോഗത്തില്‍ആവശ്യപ്പെട്ടു.

Post A Comment: