ഇന്ത്യയ്‌ക്കെതിരെ 2002 ല്‍ ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുത്തുരുന്നു എന്ന വെളിപ്പെടുത്തലുമായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ്

ഇന്ത്യയ്‌ക്കെതിരെ 2002 ല്‍ ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുത്തുരുന്നു എന്ന   വെളിപ്പെടുത്തലുമായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ്.
2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ സംഘര്‍ഷം മൂര്‍ഛിച്ച വേളയിലാണ് അറ്റകൈ പ്രയോഗത്തിനായി പാക്കിസ്ഥാന്‍  ആലോചിച്ചത്.
തിരിച്ചടി ഭയന്നാണ് പിന്നിട് പിന്മാറിയതെന്നും മുഷ്‌റഫ് പറയുന്നു. ആണവയാധുങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ കഴിച്ചുകൂട്ടിയെന്നും വന്നുവെന്നും മുഷ്‌റഫ് പറയുന്നു.
ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്‌റഫ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.


Post A Comment: