7 വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ പരോക്ഷമായി സൂചിപ്പിച്ചാണ്

                          
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കിടെ ഹംബര്‍ഗില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യത്ത് തിരിമറി നടത്തി കടന്നുകളഞ്ഞ സാമ്പത്തിക കുറ്റവാളികളെ വിട്ടുതരണമെന്ന് മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 17 വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ പരോക്ഷമായി സൂചിപ്പിച്ചാണ് കുറ്റവാളികളെ കൈമാറാന്‍ മോദി ആവശ്യപ്പെട്ടത്.
ഇന്ത്യയും ബ്രിട്ടനും തമ്മിലുളള ബന്ധം ദൃഢമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇരു നേതാക്കളും നടത്തി. ചര്‍ച്ചയ്ക്ക് പിന്നാലെ സാമ്പത്തിക കുറ്റവാളികളെ വിട്ടുകിട്ടാന്‍ മോദി ബ്രിട്ടനോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഏപ്രിലില്‍ മല്യയെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും  മല്യയ്ക്ക് ഡിസംബര്‍ നാല് വരെ സോപാധിക ജാമ്യം അനുവദിച്ചിരുന്നു. 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യയില്‍ നിന്നു മുങ്ങിയത്. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നു 7000 കോടി രൂപയുടെ വായ്പയാണ് കിങ്ഫിഷര്‍ വിമാനക്കമ്പനിക്ക് വേണ്ടി മല്യ എടുത്തിട്ടുള്ളത്. അതിന്റെ പലിശ ഉള്‍പ്പെടെ 9000 കോടി രൂപയാണ് ഇപ്പോള്‍ തിരിച്ചടയ്ക്കാനുള്ളത്. മല്യയെ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ സമീപിച്ച ഉടനെയാണ് മല്യ രാജ്യം വിട്ടത്.
രണ്ടാഴ്ച മുമ്പ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിച്ചിരുന്നു. കേസില്‍ അടുത്ത വിചാരണ ഡിസംബര്‍ നാലിന് നടത്താന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. മല്യക്കെതിരായ എല്ലാ തെളിവുകളും ഹാജരാക്കാന്‍ കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.


Post A Comment: