മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ ഉപാധി പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി അദ്ധ്യക്ഷന്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ ഉപാധി പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി  പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി അദ്ധ്യക്ഷന്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. 

നോര്‍ക്ക മുഖേനയുളള വായ്പ അനുവദിക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് കൂടി അധികാരം നല്‍കുന്നതിനുളള നടപടി ഉടന്‍ പൂര്‍ത്തിയാക്കും. 
2000 രൂപയായി വര്‍ദ്ധിപ്പിച്ച പ്രവാസി പെന്‍ഷന്‍ സെപ്റ്റംബര്‍ മുതല്‍ വിതരണം ചെയ്യും. വിമാനകമ്പനികള്‍ യാത്രകൂലി വര്‍ദ്ധിപ്പിക്കുന്നത് മൂലമുണ്ടാകുന്ന ദുരിതം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും. തിരിച്ചുവന്ന് 10 വര്‍ഷത്തിനു ശേഷമേ പ്രവാസിയുടെ ആനുകൂല്യം ലഭിക്കുകയുളളൂ എന്ന നിയമത്തിന് ഭേദഗതി കൊണ്ടുവരും. പ്രവാസി കമ്മീഷനില്‍ ഒഴിവുളള  അംഗങ്ങളെ ഉടന്‍ നിയമിച്ച് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു.
ഉടമ വിഹിതമില്ലാത്തതാണ് പ്രവാസി ക്ഷേമ നിധി. അതിനാല്‍ ലോട്ടറി ആരംഭിച്ച് നിധി ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രവാസി ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയില്‍, മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായത്തിനും നോര്‍ക്കയുടെ സാന്ത്വനം പദ്ധതിയിലും സഹായത്തിന് അപേക്ഷിക്കുന്നതിന് തടസ്സമില്ലെന്നും അദ്ധ്യക്ഷന്‍ അറിയിച്ചു. ജീവനക്കാരുടെ നിയമന നടപടി പുരോഗമിക്കുകയാണെന്ന് നോര്‍ക്ക സി.ഇ.ഒ കെ.എന്‍.രാഘവന്‍ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ കാലതാമസമുണ്ടായല്‍ കാരണം അപേക്ഷകരുടെ എണ്ണം മൂന്നു മടങ്ങായി വര്‍ദ്ധിച്ചതാണ്. അടുത്ത മാസം മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാകുന്നതോടെ കാലതാമസം ഉണ്ടാകില്ല. ജി.എസ്.ടി മൂലം കാര്‍ഗോ നീക്കത്തിനുണ്ടായ കാലതാമസം പരിഹരിക്കുന്നതിന് കേന്ദ്ര കസ്റ്റംസുമായി ചര്‍ച്ച നടത്തുമെന്നും സി.ഇ.ഒ അറിയിച്ചു. വിവിധ പ്രവാസി സമിതികളില്‍ നിന്നായി 28 പരാതികള്‍ സമര്‍പ്പിച്ചു. സമിതി അംഗങ്ങള്‍ എം.എല്‍.എ മാരായ ആന്‍റണി ജോണ്‍, എം.രാജഗോപാലന്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, എം.ഡി.എം ന്‍റെ ചുമതലയുളള സി.വി.സജന്‍ തുടങ്ങിയവര്‍ സിറ്റിങ്ങിന് നേതൃത്വം നല്‍കി.

മുച്ചക്രവാഹനം വിതരണം ചെയ്തു
       ജില്ല അംഗപരിമിത സൗഹൃദ ജില്ലയാക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായി നാല്‍പത് ശതമാനത്തിലധികം വൈകല്യമുളളവര്‍ക്ക്  മുച്ചക്രവാഹന വിതരണം അവസാനഘട്ടം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ നിര്‍വഹിച്ചു.  902 വാഹനങ്ങള്‍ ഇതുവരെ വിതരണം നടത്തിയ വാഹനം ലഭിച്ച ഭൂരിപക്ഷം പേരും ലോട്ടറി കച്ചവടം പോലുളള ഉപജീവനം മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മിനി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ അജിത കൃഷ്ണന്‍, ശങ്കരനാരായണന്‍, സെക്രട്ടറി ടി.എസ്.മജീദ്, ഫിനാന്‍സ് ഓഫീസര്‍ ഉഷാനന്ദിനി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്നി ജോസഫ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് എ.കെ.രാജന്‍ നന്ദിയും പറഞ്ഞു.
Post A Comment: