മറ്റൊരു പാതയിലൂടെ സഞ്ചരിക്കേണ്ട സമയം ആയതിനാലാണ് പിന്‍മാറ്റമെന്നും പങ്കാളികള്‍ക്ക് നന്ദി അറിയിക്കുന്നതായും പൃഥ്വികൊച്ചി: മലയാള ചലച്ചിത്ര നിര്‍മ്മാണ- വിതരണ കമ്പനിയായ ആഗസ്റ്റ് സിനിമാസില്‍ നിന്നും നടനും നിര്‍മ്മാതാവുമായി പൃഥ്വിരാജ് പിന്മാറി. മറ്റൊരു പാതയിലൂടെ സഞ്ചരിക്കേണ്ട സമയം ആയതിനാലാണ് പിന്‍മാറ്റമെന്നും പങ്കാളികള്‍ക്ക് നന്ദി അറിയിക്കുന്നതായും പൃഥ്വി അറിയിച്ചു. 2011ല്‍  ഷാജി നടേഷനും, സന്തോഷ് ശിവനും പൃഥ്വിരാജും ചേര്‍ന്നാണ് ആഗസ്റ്റ് സിനിമാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചത്. പിന്നീട് തമിഴ് താരം ആര്യയും ഇതിന്റെ ഭാഗമായി.

നല്ല സിനിമകളുടെ പൂര്‍ത്തീകരണത്തിന് താനും മറ്റ് പങ്കാളികളും ആറ് വര്‍ഷമായി പരിശ്രമിക്കുകയായിരുന്നുവെന്ന് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇന്ന് തനിക്ക് മറ്റൊരു പാതയിലൂടെ സഞ്ചരിക്കേണ്ടത് കൊണ്ട് തന്നെ കമ്പനിയുടെ ഭാഗമാകാന്‍ കഴിയില്ലെന്നും പിന്‍മാറുന്നതായും പൃഥ്വി അറിയിച്ചു

എക്കാലവും അഭിമാനിക്കാവുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ വെളിച്ചം കണ്ടതില്‍ കൃതജ്ഞനാണെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കമ്പനിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും തുടര്‍ന്നും നല്ല ചിത്രങ്ങളുടെ വരവിന് ആഗസ്റ്റ് സിനിമയ്ക്ക് സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. മറ്റൊരു ചലച്ചിത്ര നിര്‍മ്മാണ കമ്പനിക്ക് തുടക്കമിടാനാണ് ആഗസ്റ്റ് സിനിമയില്‍ നിന്നും പൃഥ്വി പിന്‍മാറുന്നതെന്നാണ് സൂചന.
Post A Comment: