കിഴുത്തള്ളി ഓവുപാലത്തിനു സമീപവും നടാല്‍ ഈരായിപ്പാലത്തിനു സമീപവുമാണ് അപകടമുണ്ടായത്.


കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്തായി ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കിഴുത്തള്ളി ഓവുപാലത്തിനു സമീപവും നടാല്‍ ഈരായിപ്പാലത്തിനു സമീപവുമാണ് അപകടമുണ്ടായത്.
കിഴുത്തള്ളി ഓവുപാലത്തിനു സമീപം പുതിയതെരു രാമതെരുവിലെ ജീജാസില്‍ ജി.വിന്‍സെന്റിനെ (70) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിമുക്തഭടനാണ്. ചൊവ്വാഴ്ച കിഴുത്തള്ളിയിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു  കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നടാല്‍ ഈരായിപ്പാലത്തിനു സമീപം തമിഴ്‌നാട് സേലം സ്വദേശിയായ പുല്ലൂരാന്റെ(55) മൃതദേഹമാണ് കണ്ടെത്തിയത്. വര്‍ഷങ്ങളായി കീഴറയില്‍ താമസിച്ചുവരികയായിരുന്നു.  എടക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്


Post A Comment: