റിലീസ് മാറ്റിവച്ചത് നിർമ്മാണം പൂർത്തിയാകാത്തതിനാലെന്ന് അണിയറ പ്രവർത്തകർ

കൊച്ചി: ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം റിലീസ് തീയ്യതി മാറ്റി. ജൂലൈ 7 വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ് തീയ്യതി നിശ്ചയിച്ചിരുന്നത്. ലയൺ എന്ന ചിത്രത്തിന് ശേഷം ദിലീപ് ശക്തനായ രാഷ്ട്രീയ നേതാവായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണിത്
പുലിമുരുകന്റെ ഗംഭീര വിജയത്തിനുശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് രാമലീല സിനിമ നിർമ്മിച്ചത്. നവാഗതനായ അരുണ്ഗോ പിയാണ് സിനിമ സംവിധാനം ചെയ്തത്. സച്ചിയുടേതാണ് തിരക്കഥ. ബി.കെ. ഹരിനാരായണന്റെ ഗാനങ്ങള്ക്ക്ാ ഗോപിസുന്ദറാണ് സംഗീത നൽകിയിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ വിവാദങ്ങളെ തുടർന്നാണ് റിലീസ് മാറ്റിയതെന്നാണ് വിവരം
എന്നാൽ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല, കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല തുടങ്ങിയ കാരണങ്ങളാണ് ചിത്ര്തിന്റെ അണിയറക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിലെ നായിക
രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മയായി രാമലീലയിൽ വേഷമിടുന്നത്.  24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല. സഖാവ് രാഗിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. ദിലീപ് എംഎൽഎ ആയാണ് ചിത്രത്തിൽ എത്തുന്നത്. വിജയരാഘവന്‍, മുകേഷ്, സലിം കുമാർ, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
കഴിഞ്ഞ ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാടായിരുന്നു പ്രധാന ലൊക്കേഷൻ. രാമനുണ്ണി വിഷുവിനായിരുന്നു ചിത്രം ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഇത് പിന്നീട് റംസാൻ റിലീസാക്കി മാറ്റിയിരുന്നു. പിന്നീടാണ് ജൂലൈ 7 ലേക്ക് റിലീസ് തീയ്യതി മാറ്റിയത്. പുതിയ റിലീസ് തീയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അണിയറക്കാർ വ്യക്തമാക്കിയത്  

Post A Comment: