ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് നിമിഷങ്ങള്‍ കൊണ്ട് പരിഹാരം നല്‍കു്ന്ന ചില നാടന്‍ പൊടിക്കൈകള്‍. പരീക്ഷിച്ചു നോക്കാം.ട്ട്പോലെ മൃതുലവും സുന്ദരവുമായ മുഖം  നിങ്ങളുടെ സ്വപനമല്ലേ..?

ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് നിമിഷങ്ങള്‍കൊണ്ട്   പരിഹാരംനല്‍കുന്ന ചില നാടന്‍ പൊടിക്കൈകള്‍. 
പരീക്ഷിച്ചു നോക്കാം.
1   ബീറ്റ്‌റൂട്ട് :

ര്‍മ്മത്തിന്‍റെനിറം വര്‍ദ്ധിപ്പിക്കുന്നതിന് ബീറ്റ്‌റൂട്ടിന് അസാധ്യ കഴിവാണുള്ളത്. അയേണ്‍ കൊണ്ട് സമ്പുഷ്ടമായ ബീറ്റ്‌റൂട്ടിന് മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ നിഷ്പ്രയാസം സാധിക്കും.
രാത്രി കിടക്കുന്നതിന് മുന്‍പ് ഒരുടേബിള്‍സ്പൂണ്‍ ബീറ്റ്‌റൂട്ട് നീരില്‍ ഒരു ടീസ്പൂണ്‍ തൈര് മിക്‌സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് രാവിലെ കഴുകി കളയാം. 
ഇങ്ങനെ ചെയ്യുന്നതുമൂലം മുഖത്തെ കറുത്ത പാടുകള്‍ മായുകയും  ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

 2  ഉരുളക്കിഴങ്ങ് :
സൗന്ദര്യ സംരക്ഷണത്തില്‍ ഉരുളക്കിഴങ്ങിന് മുഖ്യപങ്കാണുള്ളത്. ഉരുളക്കിഴങ്ങ് നീരില്‍ അല്‍പം ഉപ്പ്‌ചേര്‍ത്ത് മുഖത്തും കഴുത്തിലുമെല്ലാം മസ്സാജ് ചെയ്യുക. അഞ്ച്മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. വെയിലേറ്റുണ്ടാകുന്ന പാടുകള്‍ മായുന്നതോടൊപ്പം മുഖകാന്തിയും വര്‍ദ്ധിക്കുന്നു.

3  തൈര് .

വെണ്മയുള്ള മൃതുലചര്‍മ്മം ലഭിക്കുന്നതിന് സിങ്കും ലാക്ടിക് ആസിഡുംകൊണ്ട് സമൃദ്ധമായ തൈരു പുരട്ടുന്നത് ഉത്തമമാണ്. മുഖംകഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു ടേബിള്‍സ്പൂണ്‍ തൈരില്‍ അല്‍പം പഞ്ചസാരചേര്‍ത്ത് മുഖത്ത് വൃത്താകൃതിയില്‍ സ്‌ക്രബ്ബ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ മൃദകോശങ്ങള്‍ അകറ്റുതോടൊപ്പം രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മുഖത്തിന് തിളക്കം കൂട്ടുന്നു.

4  തക്കാളി: 

ചര്‍മ്മം തിളക്കം കൂട്ടുന്നതിനായി പഴുത്ത തക്കാളി ഒരു ടീസ്പൂണ്‍ കടലമാവില്‍ മിക്‌സ് ചെയ്ത് മുഖത്തുംകഴുത്തിലും തേച്ച് പിടിപ്പിക്കുക. പത്തു മിനിട്ടിനു ശേഷം കഴുകി കളയാവുന്നതാണ്. ഇതിലൂടെ നഷ്ടപെട്ട ചര്‍മത്തിന്റെ തിളക്കം വീണ്ടെടുക്കവുന്നതാണ്.5 ചെറുനാരങ്ങ: 

ചെറുനാരങ്ങ നീരില്‍ ഒരുനുള്ള് ഉപ്പ് ചേര്‍ത്ത് മുഖത്ത് സ്‌ക്രബ്ബ് ചെയ്യുക. മൃദകോശങ്ങള്‍ അകലുന്നതോടൊപ്പം മുഖത്തെ പാടുകള്‍ മാഞ്ഞ് ചര്‍മ്മത്തിന്‍റെ തിളക്കം വീണ്ടുകിട്ടുന്നു.
Post A Comment: