മൊബൈല്‍ ഡേറ്റ പാഴാവാതെ സൂക്ഷിക്കാന്‍ ഗൂഗിളിന്‍റെ പുതിയ ആപ്പ്.


മൊബൈല്‍ ഡേറ്റ പാഴാവാതെ സൂക്ഷിക്കാന്‍ ഗൂഗിളിന്‍റെ പുതിയ ആപ്പ്. 
ട്രയാംഗിള്‍എന്നു പേരുള്ള ആപ്പ് ഉപയോഗിച്ചാണ് ഗൂഗിള്‍ ഇത് സാധ്യമാക്കുന്നത്. നിലവില്‍ ഫിലിപ്പൈന്‍സില്‍ മാത്രമുള്ള  ഈ ആപ്പ്ഡേറ്റ വളരെ കുറച്ചു മാത്രം ലഭ്യമാവുകയും ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കുകയും ചെയ്യേണ്ട സ്ഥലങ്ങളെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഡേറ്റ സേവര്‍ ഉപയോഗിച്ചാണ് ട്രയാംഗിള്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത്. 
ഇത് അനാവശ്യമായ  ഡേറ്റ ഉപയോഗം കുറയ്ക്കും. ഡേറ്റ ബാലന്‍സ് ചെക്ക് ചെയ്യുകയും അതിനനുസരിച്ച് ഉപയോഗം ക്രമീകരിക്കുകയും ചെയ്യും. ഏതൊക്കെ ആപ്പുകള്‍ എപ്പോഴൊക്കെ ഡേറ്റ ഉപയോഗിക്കണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം

Post A Comment: