പത്തുവയസ്സുകാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച 78 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂര്‍: പത്തുവയസ്സുകാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച 78 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നെന്മിനി തൈവളപ്പില്‍ ശ്രീനിവാസനാണ് അറസ്റ്റി
ലായത്. സൈക്കിള്‍ നന്നാക്കാനായി പോയിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കര്‍ണംകോട് ബസാറിലുള്ള തന്റെ പൊടിമില്ലിനോട് ചേര്‍ന്നുള്ള ടെലിഫോണ്‍ ബൂത്തില്‍ കയറ്റി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച്ച വൈകീട്ട്
5.30 നാണ് സംഭവം നടന്നത്. കുട്ടി കരഞ്ഞ് വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സി.ഐ യു.എച്ച്.സുനില്‍ദാസ്, എസ്.ഐ സുരേന്ദ്രന്‍ മുല്ലശ്ശേരി, സീനിയര്‍ സി.പി.ഒ പ്രേംജിത്, സി.പി.ഒ സി.ഗോകുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post A Comment: