തിങ്കളാഴ്ച്ചയോടെ 87 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു


തിരുവനന്തപുരം: ജിഎസ്ടി നടപ്പിലാക്കിയ ശേഷം വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്ന കടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.  തിങ്കളാഴ്ച്ചയോടെ 87 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതോടെ നിരവധി സാധനങ്ങള്‍ക്ക് വില കുറഞ്ഞെന്നും തോമസ് ഐസക്ക് അറിയിച്ചു.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
സപ്ലൈകോ സ്ഥാപനങ്ങളില്‍ നിരവധി സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസ് എടുക്കും നികുതി ഈടാക്കാന്‍ ബാധ്യതയില്ലാത്ത ഹോട്ടലുകളും ജി.എസ്.ടി.യുടെ പേരില്‍ ജനത്തില്‍നിന്ന് നികുതിയെന്നപേരില്‍ പണം ഈടാക്കുന്നുണ്ട്.
കേരളത്തിലാകെ ഏകദേശം 3500 ഹോട്ടലുകളാണ് ഉള്ളത്. ഇതില്‍ 2500 എണ്ണം മാത്രമാണ് വാറ്റ് നിയമപ്രകാരം രജിസ്ട്രേഷന്‍ എടുത്തിരുന്നത്. ജി.എസ്.ടി. പിരിക്കാനും ഇവയ്ക്കുമാത്രമേ അര്‍ഹതയുള്ളൂ
 ധനമന്ത്രിയുടെ പ്രതികരണം

Post A Comment: