നാട്ടില്‍ പ്രതിസന്ധിസൃഷ്ടിച്ച് അരങ്ങുവാഴുന്ന പകര്‍ച്ചവ്യാതി തടയാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.
തൃശ്ശൂര്‍(എരുമപ്പെട്ടി): നാട്ടില്‍ പ്രതിസന്ധിസൃഷ്ടിച്ച് അരങ്ങുവാഴുന്ന പകര്‍ച്ചവ്യാതി തടയാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.  എസ്.വൈ.എസ്.ജില്ലാ കമ്മറ്റി എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ  സേവനത്തിനായി രണ്ട് താല്‍ക്കാലിക  ജീവനക്കാരെ നല്‍കികൊണ്ടാണ് ആശുപത്രിയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത്. പനിയും പകര്‍ച്ച വ്യാധികളും  പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ദിവസവും 700  ലധികം രോഗികളാണ് എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സത്തേടിയെത്തുന്നത്. ജീവനക്കാരുടെ കുറവ് മൂലം രോഗികളും ഡോക്ടര്‍മാരും വലിയ രീതിയില്‍് ബുദ്ധിമുട്ടനുഭവിച്ച് വരികയായിരുന്നു. സ്വലേ റിപ്പോര്‍ട്ടറായ റഷീദ് എരുമപ്പെട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എസ്.വൈ.എസ് ജില്ലാ കമ്മറ്റി രണ്ട് ജീവനക്കാരെ ആശുപത്രിയിലേക്ക്  സ്പോണ്‍സര്‍ ചെയ്തത്. എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി എം.എം.ഇബ്രാഹീം ആശുപത്രിയുടെ ചുമതലയുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ബസന്ത്ലാലും, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ടോണി ആളൂരുമായി ചര്‍ച്ച നടത്തി. ഒരു അസിസ്റ്റന്‍റ് നഴ്സിനേയും ഒരു ഫാര്‍മസിസ്റ്റിനേയുമാണ് നിയമിച്ചത്. ഇവര്‍ക്കുള്ള വേതനം എസ്.വൈ.എസ് ജില്ലാ കമ്മറ്റി വഹിക്കും.
Post A Comment: