ര്ക്കി്ടക പുലരിയില്‍ ഗജരാജചന്തം ചൊരിയുന്ന നയന മനോഹര കാഴ്ചകള്ക്കുക കൂടി വേദിയൊരുക്കിയാണ് വടക്കുംനാഥ ക്ഷേത്രത്തിലെ 35-ാമത് ആനയൂട്ട് നടന്നത്.

രാമായണ മാസത്തിന് തുടക്കം കുറിച്ചു തൃശൂര്‍ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആനയൂട്ട് നടന്നു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും നിരവധി പേരാണ് ആനയൂട്ട് ചടങ്ങുകള്ക്ക്് സാക്ഷ്യം വഹിക്കാനായി ക്ഷേത്രത്തിലേക്കെത്തിയത്. കര്ക്കി്ടക പുലരിയില്‍ ഗജരാജചന്തം ചൊരിയുന്ന നയന മനോഹര കാഴ്ചകള്ക്കുക കൂടി വേദിയൊരുക്കിയാണ് വടക്കുംനാഥ ക്ഷേത്രത്തിലെ 35-ാമത് ആനയൂട്ട് നടന്നത്. പുലര്ച്ചെ  ക്ഷേത്രാങ്കണത്തിലെ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഹോമത്തറയില്‍ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ചടങ്ങുകള്ക്ക്ല തുടക്കമായത്. നാലുവര്ഷആത്തിലൊരിക്കല്‍ നടക്കുന്ന ഗജപൂജ തന്നെയായിരുന്നു ഇത്തവണത്തെ സവിശേഷത. ഗജപൂജയ്ക്കു ശേഷം 54 അംഗ ഗജവീരകൂട്ടം ഊട്ടിനായി ക്ഷേത്രസന്നിധിയില്‍ അണിനിരന്നു. ക്ഷേത്രം തന്ത്രി കൊറ്റാമ്പുള്ളി നാരായണന്‍ നമ്പൂതിരി തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള നല്കിായതോടെ പ്രസിദ്ധമായ ആനയൂട്ടിനും തുടക്കമായി. തുടര്ന്ന്  ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന നടനും എം.പിയുമായ സുരേഷ്‌ഗോപിയും ആനയ്ക്ക് ഉരുള നല്കിങ. പിന്നീട് ആനപ്രേമികള്ക്കും  ഭക്തര്ക്കുംയ ഊട്ടിനുള്ള അവസരമൊരുക്കി നല്കിസ. കര്ക്കിമടക വരവറയിച്ച് ഇടവിട്ട് മഴപെയ്‌തെങ്കിലും ഇത് അവഗണിച്ചും നിരവധി പേരാണ് രാവിലെ മുതല്ക്കേ  ക്ഷേത്രത്തിലേക്കെത്തിയത്. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ പടിഞ്ഞാറേ നടയില്‍ പ്രത്യേക ക്യൂ സംവിധാനവും സംഘാടകര്‍ ഒരുക്കിയിരുന്നു. ആനയൂട്ടിനു ശേഷം ഗജവീരകൂട്ടം വടക്കുന്നാഥനെ തൊഴുത് വണങ്ങിയാണ് മടങ്ങിയത്. ക്ഷേത്രത്തിലെത്തിയ ഭക്തര്ക്കാ യി അന്നദാനമണ്ഡപത്തില്‍ പ്രസാദഊട്ടും നടത്തി

Post A Comment: