ഓടികൊണ്ടിരിക്കെ പുറകിലെ സീറ്റിന് ഇടയില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു. 

ഓടികൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചു.ആളപായമില്ല. 

ചാലക്കുടിയില്‍ നിന്ന് കാട്ടൂരിലേയ്ക്ക് പോവുകയായിരുന്ന എടത്തിരുത്തി സ്വദേശി മാളിയേക്കല്‍ ചിതലന്‍ ഗോഡ്‌വിന്‍റെ ഉടമസ്ഥതയിലുള്ള നാനോ കാറിനാണ് തിപിടിച്ചത്. ഓടികൊണ്ടിരിക്കെ പുറകിലെ സീറ്റിന് ഇടയില്‍  നിന്നും തീയും പുകയും ഉയരുകയായിരുന്നു. 
പുറകില്‍ വന്ന വാഹനയാത്രക്കാര്‍ നാനോ കാറിനെ മറികടന്നെത്തി അറിയച്ചതോടെ  കാര്‍ നിര്‍ത്തി പുറത്തേയ്ക്കിറങ്ങി
ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.

Post A Comment: