പൊലീസും, പരിസരത്തെ വ്യാപാരികളും, നാട്ടുകാരും അവസരോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

കുന്നംകുളം. ബസ്റ്റാന്റിന് മുന്നിലെ സ്വകാര്യ കെട്ടിടത്തില്‍  തീപിടുത്തം. 

പൊലീസും, പരിസരത്തെ വ്യാപാരികളും, നാട്ടുകാരും അവസരോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 12 ഓടെ ബസ്റ്റാന്റിന് തൊട്ടുമുന്നിലായുള്ള തുണിക്കടികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ മുകളിലാണ് തീപിടിച്ചത്. മുകളിലെ ടെറസില്‍ ഹോഡിംഗ് ഫ്രയിമില്‍ വെല്‍ഡിംഗ് വര്‍ക്കുകള്‍ നടത്തുന്നതിനായി ഇതിലുണ്ടായിരുന്ന ഫ്‌ലക്‌സ് ഊരിയിട്ടിരുന്നു. 
വെല്‍ഡിംഗിനിടെ ഇതില്‍ തീപൊരി വീണാണ് അഗ്നിബാധയുണ്ടായത്. 
താഴെ മൂന്ന വസ്ത്രവ്യാപാരശാലകളും, പലവജ്ഞന മൊത്തവിതരണസ്ഥാപനങ്ങളുമുണ്ട്, തൊട്ട് മുന്നില്‍ ബസ്റ്റാന്റും കെട്ടിടത്തിന്‍റെ താഴെ നിരവധി ബൈ
ക്കുകള്‍ പാര്‍ക്ക് ചെയ്തിട്ടിരുന്നു. തീപടരാതിരിക്കാന്‍ കച്ചവടക്കാരും, ചുമട്ടുതൊഴിലാളികളും, പൊലീസും നാട്ടുകാരും ചേര്‍ന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് ഒഴിച്ചും, പൊലീസ് റോഡിലൂടെയുള്ള വാഹനങ്ങള്‍ തടഞ്ഞും അപകടമൊഴിവാക്കി. അഞ്ച് മിനിറ്റകം ഫയര്‍ഫോഴ്‌സെത്തിയെങ്കിലും അപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു.
കുന്നംകുളം സര്‍ക്കിള്‍ ഇന്‍സപ്ക്ടര്‍ രാജേഷ് കെ മേനോന്‍റെനേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.


Post A Comment: