ബൈക്ക് മോഷണവുമായി ബന്ധപെട്ടകേസിലാണ് സുനിയെ കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവന്നത്.

കുന്നംകുളം. പള്‍സര്‍ സുനിയെ കുന്നംകുളം കോടതിയില്‍ ഹാജരാക്കി, ബൈക്ക് മോഷണവുമായി  ബന്ധപെട്ടകേസിലാണ് സുനിയെ കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവന്നത്.
ചൊവ്വന്നൂര്‍ സ്വദേശി സുബിന്‍ എന്നയാളുടെ ബൈക്ക് പെങ്ങളുടെ വിവാഹത്തിനെന്ന് പറഞ്ഞ് കൊണ്ട് പോയി തിരിച്ചു നല്‍കാതെ പിന്നീട് ഇത് മറിച്ചുവിറ്റു എന്നാണ് കേസ്. പച്ചക്കറി ലോറിയിലെ ഡ്രൈവറായിരുന്ന ചൊവ്വന്നൂര്‍ സ്വദേശി സുബിനുമായി എര്‍ണാംകുളതതുവെച്ചുണ്ടായ സൗഹൃദമാണ് ബൈക്ക് നല്‍കാന്‍ കാരണമായത്. 
പിന്നീട് ബൈക്ക് തിരിച്ചു കിട്ടാതായതോടെയാണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.

Post A Comment: