പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ അടുത്തിടെ രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടുമുതലായി പിടിച്ചെടുത്ത വെടിമരുന്ന് ശേഖരത്തനാണ് തീപിടിച്ചത്.

തൃശൂര്‍ :പുതുക്കാട് പോലീസ് തൊണ്ടിയായി സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് ശേഖരത്തിന് തീപിടിച്ചു. പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ അടുത്തിടെ രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടുമുതലായി പിടിച്ചെടുത്ത വെടിമരുന്ന് ശേഖരത്തനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തീപിടുത്തതിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 

Post A Comment: