ബസ്സ കയറാന്‍ നിന്ന ആരുടേയെങ്കിലും ബാഗ് മറന്ന് വെച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്.കുന്നംകുളം ബസ്റ്റാന്റില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക്ക് ബാഗിനുള്ളില്‍ അറവ് മാലിന്യം.

നായകള്‍ കടിച്ചുവലിക്കുന്നത് കണ്ടാണ് കച്ചവടക്കാര്‍ ഇത് തിരിച്ചറിഞ്ഞത്. 
തിങ്കളാഴ്ച ഉച്ചയെടെ ബസ്റ്റാന്റില്‍ തൃശൂര്‍ റോഡിലേക്ക് ബസ്സുകള്‍ നില്‍ക്കുന്നതിന് തൊട്ടടുത്തായാണ് മനോഹരമായ പ്ലാസ്റ്റിക്ക് ബാഗ് കണ്ടെത്. 
ബസ്സ കയറാന്‍ നിന്ന ആരുടേയെങ്കിലും ബാഗ് മറന്ന് വെച്ചതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. വൈകുന്നേരം വരെ ഉടമസ്ഥരെത്തിയില്ലെങ്കില്‍ പൊലീസലറിയക്കാമെന്ന് കരുതി ബാഗ് ബസ്റ്റോപ്പ് പരസത്ത് തന്നെ വെച്ചു. വൈകീട്ട് 5 ഓടെയാണ് നായക്കള്‍ കവറ് വലിച്ചുകീറുന്നത് ശ്രദ്ധയില്‍ പെട്ടത്. നോക്കുമ്പോള്‍ കവറില്‍ നിറയെ അറവ് മാലിന്യങ്ങളും. മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ മെട്രോ നഗരങ്ങളിലെന്ന പോലെ പുതിയ തന്ത്രം കുന്നംകുളത്തുും പയറ്റി തുടങ്ങിയെന്നത് അപ്പോഴാണ് കച്ചവടക്കാര്‍ക്ക മനസ്സിലായത്. മാലിന്യം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ പിന്നീട് കൊണ്ടുപോയി.


Post A Comment: