കുന്നംകുളം. ചൂണ്ടലിലെ ഫാമില്‍ നിന്നും പോത്തുകളെ മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ കുന്നംകുളം പൊലീസ് പിടികൂടി.


കുന്നംകുളം. ചൂണ്ടലിലെ ഫാമില്‍ നിന്നും പോത്തുകളെ മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ കുന്നംകുളം പൊലീസ് പിടികൂടി.


മലപ്പുറം പാണ്ടിക്കാട് പരുത്തിപുത്ത് ഷംസുദ്ധീന്‍.26. വെട്ടിക്കാട്ടിരി വളരാട് കളരിയില്‍ അബ്ദുള്‍ മജീദ്.23 എന്നിവരാണ്  പിടിയിലായത്. സംഘത്തില പ്രധാനി പ്രതി കുറുക്കന്‍ എന്ന  ഹനീഫയെ പിടികൂടാനായില്ല. 
ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം  ഊര്‍ജ്ജിതപെടുത്തിയതായി പൊലീസ് പറഞ്ഞു.
ചൂണ്ടലില്‍ തൃശൂര്‍ പുഴക്കല്‍ ശോഭാസിറ്റിയില്‍ താമസിക്കുന്ന സുനിലിന്റെ ഉടമസ്ഥതയിലുള്ള ചുണ്ടലിലെ  ഫാമില്‍ നിന്നും ആറ് പോത്തുകളെ കഴിഞ്ഞ മാസം 16 ആം തിയിയ്‌യതിയാണ് മോഷണം പോയത്. കഴിഞ്ഞ ഞായറാഴ്ച ചൂണ്ടലിലൂടെ പോത്തുകളെ തൊളി്ച്ചുകൊണ്ടുപോകുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചതോടെ ഇവര്‍ ഒരു ഇന്നോവാ കാറില്‍ കയറി രക്ഷപെട്ടു. ഈ കാറിന്‍റെ നമ്പര്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
വിവധ സ്ഥങ്ങളില്‍ നിന്നും സമാന മോഷണം, ഭവന ഭേദനം, അറവ് മാലിന്യം പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിക്കല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രിതയാണ് ഹനീഫ.
വിവധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന  അറവ് മാലിന്യങ്ങള്‍ കേച്ചേരിക്കടുത്തുള്ള പരുവന്‍മലയിലും സമീപത്തും സ്ഥിരമായി നിക്ഷേപിക്കാനെത്തുന്നവരാണ് സംഘം. 
ഇത്തരത്തില്‍ മടങ്ങി പോകും വഴിയാണ് പോത്തുകളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ഇവര്‍ മോഷ്ടിച്ച പോത്തുകളെ ഇവര്‍ വില്‍പന നടത്തിയിരുന്നു. ഇതില്‍ നാലണ്ണത്തിനെ കണ്ടെടുത്തു. പോത്തുകളെ വില്‍പന നടത്തിയ വകയില്‍ ലഭിച്ച പണത്തില്‍ നിന്നും 80000 രൂപയും ഇവരില്‍ നിന്നും കണ്ടെത്തി.

മോഷണത്തിനായി ഉപയോഗിച്ച മിനിലോറിയും, ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. കുന്നംകുളം എസ് ഐ യു കെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Post A Comment: