ജില്ല അംഗപരിമിത സൗഹൃദ ജില്ലയാക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായി നാല്‍പത് ശതമാനത്തിലധികം വൈകല്യമുളളവര്‍ക്ക് മുച്ചക്രവാഹന വിതരണം അവസാനഘട്ടം

ജില്ല അംഗപരിമിത സൗഹൃദ ജില്ലയാക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായി നാല്‍പത് ശതമാനത്തിലധികം വൈകല്യമുളളവര്‍ക്ക്  മുച്ചക്രവാഹന വിതരണം അവസാനഘട്ടം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ നിര്‍വഹിച്ചു. 
902 വാഹനങ്ങള്‍ ഇതുവരെ വിതരണം നടത്തിയ വാഹനം ലഭിച്ച ഭൂരിപക്ഷം പേരും ലോട്ടറി കച്ചവടം പോലുളള ഉപജീവനം മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മിനി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ അജിത കൃഷ്ണന്‍, ശങ്കരനാരായണന്‍, സെക്രട്ടറി ടി.എസ്.മജീദ്, ഫിനാന്‍സ് ഓഫീസര്‍ ഉഷാനന്ദിനി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്നി ജോസഫ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് എ.കെ.രാജന്‍ നന്ദിയും പറഞ്ഞു.

Post A Comment: