ആര്‍ത്താറ്റ് വീശിയടിച്ച കനത്ത മഴയോട് കൂടിയ മിന്നല്‍ച്ചുഴലി കഴിഞ്ഞിട്ട് മാസം ഒന്ന്‍ പിന്നിട്ടിട്ടും ദുരിതം വിട്ടൊഴിയാതെ ആര്‍ത്താറ്റ് നിവാസികള്‍.
ആര്‍ത്താറ്റ് വീശിയടിച്ച കനത്ത മഴയോട് കൂടിയ മിന്നല്‍ച്ചുഴലി കഴിഞ്ഞിട്ട്  മാസം ഒന്ന്‍ പിന്നിട്ടിട്ടും ദുരിതം വിട്ടൊഴിയാതെ ആര്‍ത്താറ്റ് നിവാസികള്‍. 
ചരിത്രപ്രാധാന്യമുള്ള മൂന്നു ആര്‍ത്താറ്റ്  പള്ളികളുടെ  മേല്‍ക്കൂരകള്‍ തകര്‍ത്തെറിഞ്ഞ്‌ നാശം വിതച്ച ചുഴലി സമീപത്തെ മരങ്ങളും കടപിഴുതെറിഞ്ഞിരുന്നു. 
റോഡിനു കുറുകെ മറിഞ്ഞു വീണു വൈദ്യുതിയും ഗതാഗതവും തടസപ്പെടുത്തിയ മരങ്ങള്‍ കെ. എസ്. ഇ. ബി തൊഴിലാളികള്‍ നേരത്തെ മുറിച്ചു മാറ്റിയിരുന്നു. 
എന്നാല്‍ മരങ്ങളുടെ ഇലകളും കൊമ്പും അടങ്ങിയ    അവശിഷ്ടങ്ങല്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് താല്‍കാലികമായി ഇട്ടിരുന്നത്. എന്നാലിപ്പോള്‍ മഴ കനത്തതോടെ ഇലകള്‍ അഴുകി കൊതുക് പെരുകുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്.

വൈകുന്നേരങ്ങ ളില്‍ കൊതുക് കാരണം  വീടിനു പുറ ത്ത് ഇറങ്ങാറില്ല . 
കൊതുക് കുത്തിയ ഭാഗങ്ങളില്‍ 
ചുവന്ന നിറത്തില്‍ തടിച്ച തായും സമീപ വാസികള്‍ പറഞ്ഞു. ജില്ലയില്‍ പകര്‍ച്ച വ്യാതി പടര്‍ന്നു പിടിക്കുന്ന സാഹജര്യത്തില്‍ മരത്തിന്‍റെ അവസിഷ്ടങ്ങള്‍നീക്കം ചെയ്യേണ്ട  നഗരസഭ അധിക്രിതര്‍ മൌനം  അവലംബിക്കുകയാണെന്ന്  നാട്ടുകാര്‍ ആരോപിക്കുന്നു 

Post A Comment: