പരിസരമെല്ലാം ശുചീകരണപ്രവര്‍ത്തനം നടത്തുന്നതിനാല്‍ കൊതുകുകള്‍ക്ക് മുട്ടയിടാന്‍ സൗകര്യമൊരുക്കുന്നത് പോലെയാണ് നീന്തല്‍കുളത്തിന്‍റെ നില്‍പ്.
പരിസരമെല്ലാം ശുചീകരണപ്രവര്‍ത്തനം നടത്തുന്നതിനാല്‍ കൊതുകുകള്‍ക്ക് മുട്ടയിടാന്‍ സൗകര്യമൊരുക്കുന്നത് പോലെയാണ് നീന്തല്‍കുളത്തിന്‍റെ നില്‍പ്.എരുമപ്പെട്ടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തന രഹിതമായി നിലനില്‍ക്കുന്ന പോര്‍ട്ടബിള്‍ സ്വിമ്മിംഗ് പൂളില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് പരിസരവാസികളെ ഭീതിയിലാഴ്ത്തുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്കുന്നതിനായി കായിക വകുപ്പിന്‍റെ സഹായത്തോടെ സ്റ്റേറ്റ് യൂത്ത് അഫേഴ്സ് രണ്ട് വര്‍ഷം മുമ്പാണ് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചത്. പദ്ധതി ഉപേക്ഷിച്ചതോടെ സ്ഥലം മുടക്കിയായി കിടക്കുന്ന  സ്വിമ്മിംഗ് പൂളിലെ മലിനജലത്തില്‍ കൊതുകുകള്‍ പെരുകുകയാണ്. മഴക്കാലമായതോടെ സ്വിമ്മിംഗ് പൂളില്‍ വെള്ളം നിറയുകയും അത് തുറന്ന് വിടാന്‍ കഴിയാത്തതുമാണ് കൊതുകുകള്‍ വളരാന്‍ ഇടയാക്കുന്നത്. പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍  മലിനജലം ഒഴുക്കി കളഞ്ഞ് കൊതുകുകളെ നശിപ്പിക്കാന്‍  അധികൃതരുടെ ഭാഗത്തു നിന്നും നടപടികൈകൊളളണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. ഉപയോഗ ശൂന്യമായി കൊതുകുകളുടേയും ഇഴജന്തുക്കളുടേയും താവളമായി കിടക്കുന്ന സ്വിമ്മിംഗ് പൊളിച്ച് പൂള്‍ നീക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Post A Comment: