കുന്നംകുളത്തുകാരിയായ പ്രമുഖ അഭിഭാഷകയെ കുറിച്ച് മുന്‍പ് കുന്നംകുളം സ്റ്റേഷനിലുണ്ടായിരുന്ന സീനിയര്‍ സി പി ഒ യായ ജനകീയനായ പൊലീസുകാരനാണ് മോശം പ്രയോഗത്തില്‍ സംസാരിച്ചത്.


കുന്നംകുളത്തുകാരിയായ വനിതാ അഭിഭാഷകയെ കുറിച്ച് ലൈഗീക ചുവയില്‍ കക്ഷിയോട് സംസാരിച്ച പൊലീസുകാരനെതിരെ പരാതി നല്‍കി.

സംഭവത്തെ കുറിച്ചന്വേഷിക്കുന്ന ജില്ലാ പൊലീസ് മേധാവി പൊലീസുകാരനോട് ഹാജരാകാന്‍ ആവശ്യപെട്ടു.
പ്രമുഖ അഭിഭാഷകയെ കുറിച്ച് മുന്‍പ് കുന്നംകുളം സ്റ്റേഷനിലുണ്ടായിരുന്ന സീനിയര്‍ സി പി ഒ യായ ജനകീയനായ പൊലീസുകാരനാണ് മോശം പ്രയോഗത്തില്‍ സംസാരിച്ചത്.  സ്‌റ്റേഷനിലെത്തിയ വക്കീലിന്‍റെ കക്ഷിയോടായിരുന്നു ഇത്. ഇവരുമായി നല്ല സൗഹൃദമുള്ള ആവലാതിക്കാരന്‍ പൊലീസുകാരന്‍റെ പ്രസംഗം മുഴുവന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് വക്കാലിനെ കേള്‍പിച്ചു. ഇതോടെയാണ് അഭിഭാഷക പരാതി നല്‍കിയത്. എസ് പി ക്ക് പരാതി നല്‍കും മുന്‍പേ സംഭവം സംമ്പന്ധിച്ച് ബാര്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു. സംഭവം രമ്യതയില്‍ തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പൊലസുകാരനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ അഭിഭാഷക ഉറച്ച് നില്‍ക്കുകയും എസ് പി ക്ക് പരാതി നല്‍കുകയും ചെയ്തു.
ഈ പൊലീസുകരാന്‍ ഇപ്പോള്‍ വടക്കേക്കാട് സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
സംഭവം കേസായാല്‍ പ്രമോഷന്‍ സാധ്യതയില്‍ നില്‍ക്കുന്ന പൊലീസുകാരന്‍ പിന്നെ എട്ടിന്‍റെ പണി തന്നെ കിട്ടുമെന്നാണ് പറയുന്നത്. ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ പലതും പല വഴിയും നടക്കുന്നുണ്ടെങ്കിലും ഇത്ര മോശമായ രീതിയില്‍ സംസാരിച്ച സംഭവത്തില്‍ ഒരു തരത്തിലുള്ള മദ്യസ്ഥക്കും പരാതിക്കാരിയായ അഭിഭാഷക തയ്യാറാകില്ലെന്നാണ് പറയുന്നത്.


Post A Comment: