പോലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അപേക്ഷ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അപേക്ഷ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നാളെ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടപടി പൂര്‍ത്തിയാക്കണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലിസിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. ഇതിനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
14 ദിവസത്തേക്കായിരുന്നു ദിലീപിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു.

Post A Comment: