ഓണ്‍ലൈന്‍ സെക്‌സിനായി ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന്

ഓണ്‍ലൈന്‍ സെക്‌സിനായി ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ട്വിറ്റര്‍ 90,000 വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സെക്‌സ് വാഗ്ദാനം ചെയ്തുകൊണ്ട് ബോട്ട്‌നെറ്റ് ക്യാമ്പയിന്‍ നടക്കുന്നുണ്ടെന്ന് ബാള്‍ടിമോര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീറോ ഫോക്‌സ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് കണ്ടെത്തിയത്. ഇക്കാര്യം ഇവര്‍ ട്വിറ്ററിനെയും ഗൂഗിളിനെയും അറിയിക്കുകയും ചെയ്തു.
സൈറന്‍ എന്നാണ് ഈ ബോട്ട്‌നെറ്റ് ക്യാമ്പയിനിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ‘ മലിഷ്യസ് കാമ്പയിന്‍’ ആണിതെന്ന് സീറോ ഫോക്‌സ് പറയുന്നു. ‘സൈറന്‍’ ക്യാമ്പയിനിന്റെ ഭാഗമായി 8കോടിയിലധികം ട്വീറ്റുകളും 90,000 അക്കൗണ്ടുകളുമാണ് സീറോഫോക്‌സ് കണ്ടെത്തിയത്. 30 കോടിയിലധികം ക്ലിക്കുകള്‍ ഈ ട്വീറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതായത് ഓണ്‍ലൈന്‍ സെക്‌സ് പ്രചരണത്തില്‍ സൈറന്‍ ക്യാമ്പയിന്‍ വലിയ വിജയമായിരുന്നു എന്ന് ഇതില്‍ നിന്നു വ്യക്തം.
ആളുകളെ ആകര്‍ഷിക്കും വിധം സ്ത്രീകളുടെ നഗ്‌ന അര്‍ധ നഗ്‌ന ചിത്രങ്ങളായിരിക്കും ഇത്തരം ട്വിറ്റര്‍ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം. ഈ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഉപഭോക്താക്കളുടെ ട്വീറ്റുകള്‍ വഴി അവരുമായി ആശയവിനിമയത്തിനുള്ള വഴിയൊരുക്കുന്നു.

Post A Comment: