മേഖല കുടംബ സംഗമത്തില്‍ പ്രദേശത്തെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരേയോ, അവരെ പിന്തുണക്കുന്ന പ്രവര്‍ത്തകരേയോ അറിയിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.

കുന്നംകുളം: അടുപ്പൂട്ടി മേഖല കോണ്‍ഗ്രസ്സ് കുടംബസംഗമത്തില്‍ വാക്കേറ്റം. തമ്മില്‍ തല്ല്. മേഖലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കുടംബ സംഗമത്തില്‍ നിന്നൊഴുവാക്കിയെന്നാരോപിച്ചായിരുന്നു തര്‍ക്കം.
അടുപ്പൂട്ടി മേഖലയിലെ ആറ് വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന മേഖല കുടംബ സംഗമത്തില്‍ പ്രദേശത്തെ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരേയോ, അവരെ പിന്തുണക്കുന്ന പ്രവര്‍ത്തകരേയോ അറിയിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭയില്‍ സ്ഥിരം സമതി തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്കൊപ്പം നിന്നുവെന്ന് കാട്ടി നടപടിക്ക് വിധേയരായ വിമത കൗണ്‍സലര്‍മാരേയാണ് സംഗമത്തില്‍ നിന്നൊഴുവാക്കിയിരുന്നത്. എന്നാല്‍ ഈ വിഭാഗത്തിന് ഏറെ ല്‍േകോയ്മയുള്ള പ്രദേശത്ത് ഇവരെ കൂടാതെ പരിപാടി നടത്തിയത് സംമ്പന്ധിച്ച് ഒരു കൂട്ടം ആളുകള്‍ ഉദ്ഘാടന പ്രസംഗത്തിനിടെ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണമായത്.
ബൂത്ത് പ്രസിഡന്റ് എ പി സൈമന്റെ  അധക്ഷതയില്‍ അടുപൂട്ടി വികസന സംഘം ഓഡിറ്റോറിയത്തില്‍ മുന്‍ എം എല്‍എ ടി  ചന്ദ്രമോഹന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് സദസ്സിലുണ്ടായിരുന്ന ഒരു പറ്റം പ്രവര്‍ത്തകര്‍ വിഷയം ചോദ്യം ചെയ്തത്. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി ബാബു, ഇട്ടിമാത്തു. സാറാമാ മാത്തപ്പന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ ജയശങ്കര്‍. മണ്ഡലം പ്രസിഡന്റ് ബിജു് സി ബേബി. തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി നടന്നിരുന്നത്. കവാടത്തിനരികില്‍ നിന്നും അമ്പതോളം പേരടങ്ങുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍മേഖലയിലെത്തി നേതൃത്വം വിഭാഗീയതക്ക് ശ്രമം നടത്തുകയാണെന്നും, മേഖലയിലെ പ്രാദേശിക നേതാക്കളുമായി  കൂടിയാലോചിക്കാതെയാണ് പരിപാടി നടത്തിയെതുന്നുമായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ ബഹളം കാര്യമാക്കാതെ ചന്ദ്രമോഹന്‍ പ്രസംഗം തുടര്‍ന്നു. ഇതിനിടെ നേതാക്കളെത്തി ബഹളമുണ്ടാക്കുന്നവരെ അനുനയിപ്പിച്ചിരിത്തി പരിപാടി തുടര്‍ന്നെങ്കിലും ഇടയ്ക്കിടക്ക് ഇവര്‍ പൊട്ടിതെറിച്ചതോടെ സംഗമം അടിയിലേക്കെത്തുമെന്നുറപ്പായി.
പിന്നീട് നേതാക്കള്‍ ഇവരെ ഓഡിറ്റോറിയത്തില്‍ നിന്നും പുറത്താക്കിയ ശേഷമാണ് പരിപാടി തുടര്‍ന്നത്.
പ്രവര്‍ത്തകരില്‍ ചിലര്‍ക്കുണ്ടായ ആശയകുഴപ്പമാണ് ഇത്തരം തര്‍ക്കത്തിനും ബഹളത്തിനും കാരണമായതെന്നാണ് നേതാക്കളുടെ പക്ഷം.
 പ്രവര്‍ത്തകര്‍ പുറത്ത് പോയതിന് ശേഷം പരിപാടി മുന്‍ നിശ്ചയപ്രകാരം നടന്നു.

Post A Comment: