ജനാധിപത്യ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നേതാക്കക്കെതിരായി ഉയന്ന അഴിമതി ആരോപണങ്ങളി നിന്ന് ശ്രദ്ധ തിരിക്കാ ബിജെപി അക്രമം നടത്തുകയാണെന്ന് ഭരണ പരിഷ്കാര കമ്മിഷ ചെയമാ വിഎസ് അച്യുതാനന്ദ.  ബിജെപി .ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ അഴിമതികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരെ ആക്രമണം നടത്തിയത്. തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകള്‍ക്കു നേരെ ആക്രമണം നടത്തിയിട്ടുണ്ട് വി.എസ് പറഞ്ഞു. കനത്ത നാശനഷ്ടമാണ് ഈ ആക്രമണങ്ങളി ഉണ്ടായിട്ടുള്ളത്. അക്രമണങ്ങള്‍ക്കു ശേഷവും ബിജെപി നേതാക്കള്‍ നാട്ടിലാകെ അരാജകത്വം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ഇതിന്റെ തെളിവാണ് അവരുടെ പ്രകോപനപരമായ പ്രതികരണങ്ങള്‍.  അഴിമതിയില്‍ മുങ്ങിക്കുളിച്ച് മുഖം വികൃതമായ ബിജെപി, അത് മറച്ചു വെയ്ക്കാന്‍ വേണ്ടിയാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്  വിഎസ് പറഞ്ഞു. സ്വൈര്യ ജീവിതവും, ജനാധിപത്യ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെയാണ് ഫാസിസത്തിന്റെ വക്താക്കളായ ആര്‍എസ്എസ്സും ബിജെപിയും നാട്ടിലാകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനെതിരെ ജാഗരൂകരായിരിക്കാനും, ജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാനും സിപിഎം പ്രവര്‍ത്തകരും, ജനാധിപത്യവാദികളും തയ്യാറാകണ മെന്നും വി.എസ് പറഞ്ഞു.

Post A Comment: