ഇന്ത്യക്കാരെ അടിക്കടി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോദില്ലി: ഇന്ത്യക്കാരെ അടിക്കടി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ. ജിയോയുടെ ഓരോ ഓഫറുകള്‍ അവതരിപ്പിക്കുമ്പോഴും നെഞ്ചിടിപ്പോടെ ഉറ്റുനോക്കുകയാണ് മറ്റു മൊബൈല്‍ സേവന ദാതാക്കള്‍.
ഏറ്റവും ഒടുവിലായി രാജ്യത്തെ മൂന്നു കോടി കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വൈഫൈ ഒരുക്കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം. ഇതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി ചര്‍ച്ച നടത്തുകയാണ് റിലയന്‍സ്.
കഴിഞ്ഞ മാസം മന്ത്രാലയത്തിനു മുന്‍പില്‍ ഇക്കാര്യം അവതരിപ്പിക്കുകയും ഇന്ത്യയിലെ 38,000ത്തോളം കോളജുകളില്‍ ഫ്രീ വൈഫൈ കണക്റ്റിവിറ്റി ഒരുക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. ഇതിനായി വിദ്യാര്‍ഥികളില്‍ നിന്ന് പണം ഈടാക്കില്ലെന്നും ഇത് സുതാര്യമായ പദ്ധതിയാണെന്നും റിലയന്‍സ് ജിയോ അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

Post A Comment: