ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ റൗണ്ടിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകള്‍ നിശ്ചയിച്ചു


ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ റൗണ്ടിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. ഇന്ത്യ ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ യുഎസ്, കൊളംബിയ, ഘാന എന്നിവയാണ് മറ്റു ടീമുകള്‍. ബ്രസീലും സ്‌പെയിനും ഒരേ ഗ്രൂപ്പില്‍ ഇടം പിടിച്ചപ്പോള്‍ മെക്‌സിക്കോ, ചിലെ, ഇംഗ്ലണ്ട് എന്നീ ടീമുകളും ഒരേ ഗ്രൂപ്പിലായി. ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ട ബ്രസീല്‍, സ്‌പെയിന്‍, വടക്കന്‍ കൊറിയ, നൈജര്‍ എന്നിവര്‍ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഇറങ്ങും. സെപ്റ്റംബര്‍ ഏഴിനു കൊച്ചിയില്‍ ബ്രസീല്‍-സ്‌പെയിന്‍ പോരാട്ടം നടക്കും. വൈകിട്ട് ഏഴിനു മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗ്രൂപ്പ് നിര്‍ണയം നടന്നത്.
ഗ്രൂപ്പ് എ-1. ഇന്ത്യ 2. യുഎസ് 3. കൊളംബിയ 4. ഘാന
ഗ്രൂപ്പ് ബി-1. പാരഗ്വായ് 2. മാലി 3. ന്യൂസീലന്‍ഡ് 4. തുര്‍ക്കി
ഗ്രൂപ്പ് സി-1. ഇറാന്‍ 2. ഗിനിയ 3. ജര്‍മനി 4. കോസ്റ്റാറിക്ക
ഗ്രൂപ്പ് ഡി-1. വടക്കന്‍ കൊറിയ 2. നൈജര്‍ 3. ബ്രസീല്‍ 4, സ്‌പെയിന്‍
ഗ്രൂപ്പ് ഇ-1. ഹോണ്ടുറാസ് 2. ജപ്പാന്‍ 3. ന്യൂ കാലിഡോണിയ (ഒഷ്യാനിയ) 4. ഫ്രാന്‍സ്

ഗ്രൂപ്പ് എഫ്-1. ഇറാഖ് 2. മെക്‌സിക്കോ 3. ചിലെ 4. ഇംഗ്ലണ്ട്

Post A Comment: