തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാനായി സുപ്രീം കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തലസ്ഥാനനഗരിയിലെത്തി.
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം രാജ കുടുംബവുമായി ഇന്ന് ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം മൂലവിഗ്രഹത്തിന് കേടുണ്ടോ എന്ന കാര്യം പുറത്ത് നിന്നുള്ള തന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും അമിക്കസ് പരിശോധിക്കുക.
ഇക്കാര്യത്തില്‍ വിരുദ്ധ അഭിപ്രായ പ്രകടനങ്ങളുണ്ടായതുകൊണ്ടാണ് പുറത്ത് നിന്നുള്ള തന്ത്രിമാരെ കൊണ്ടുവരുന്നത്.
മൂലവിഗ്രഹ പിശോധന മിക്കവാറും നാളെ നടക്കാനാണ് സാധ്യത.

Post A Comment: