സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നു. വെളുത്ത് സുന്ദരിയായ സണ്ണി ലിയോണ്‍ എന്തിനാണ് ഇത്ര കറുത്ത കുഞ്ഞിനെ ദത്തെടുത്തതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ചോദ്യം
സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നു. വെളുത്ത് സുന്ദരിയായ സണ്ണി ലിയോണ്‍ എന്തിനാണ് ഇത്ര കറുത്ത കുഞ്ഞിനെ ദത്തെടുത്തതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ചോദ്യം. ഈ കുഞ്ഞിനെ തിരികെ നല്‍കണമെന്നും മറ്റൊരു വെളുത്ത കുഞ്ഞിനെ സ്വീകരിക്കണമെന്നും ആരാധകര്‍ അഭ്യര്‍ത്ഥിച്ചു.
അതേ സമയം കുഞ്ഞിനെ ദത്തെടുത്തതിന്റെ പേരില്‍ സണ്ണി ലിയോണിനെ വിമര്‍ശിച്ചുകൊണ്ടും പലരും രംഗത്തെത്തി. നിങ്ങള്‍ക്കൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു അത്തരക്കാരുടെ വാദം. ഭാവിയില്‍ ആ കുഞ്ഞ് ഇക്കാര്യമോര്‍ത്ത് ലജ്ജിക്കുമെന്നും പലരും വിമര്‍ശിച്ചു. എന്തായാലും കറുത്ത കുഞ്ഞിനെ ദത്തെടുത്തത് തന്നെയായിരുന്നു കൂടുതല്‍ പേരുടെയും പ്രശ്‌നം. എന്നാല്‍ സണ്ണി ലിയോണിന്റെ നല്ല മനസ്സിനെ പുകഴ്ത്തി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ദത്തെടുക്കല്‍ ഏജന്‍സിയായ കാറ. സണ്ണി ലിയോണ്‍ മനുഷ്യത്വമുള്ള സ്ത്രീയാണെന്നും തികച്ചും വ്യത്യസ്ഥമായ അനുഭവമാണ് അവര്‍ തങ്ങള്‍ക്ക് സമ്മാനിച്ചതെന്നും കാറ സിഇഒ ലൈഫ് കേണല്‍ ദീപക് കുമാര്‍ പറയുന്നു. 11 കുടുംബങ്ങള്‍ വന്നു കണ്ടിട്ട് വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കുഞ്ഞിനെയാണ് സണ്ണി ലിയോണ്‍ സ്വീകരിച്ചത്. കുഞ്ഞിന്റെ നിറമോ പശ്ചാത്തലമോ ആരോഗ്യ സ്ഥിതിയോ ഒന്നും അവര്‍ക്ക് വിഷയമായിരുന്നില്ല
കുഞ്ഞിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിവാദങ്ങള്‍ക്കൊന്നും സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചെവി കൊടുത്തിട്ടില്ല. നിഷ കൗര്‍ വെബ്ബര്‍ എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്. സണ്ണി ലിയോണ്‍ വിദേശ പൗരത്വമുള്ള ഇന്ത്യക്കാരിയായതിനാല്‍ ദത്തെടുക്കല്‍ പ്രകൃയയ്ക്ക് ആദ്യം കുറച്ച് തടസ്സങ്ങളുണ്ടായിരുന്നു. കാറയുടെ വെബ്‌സൈറ്റ് വഴിയാണ് സണ്ണി ലിയോണ്‍ കുഞ്ഞിനായുള്ള അപേക്ഷ നല്‍കിയത്. സണ്ണി ലിയോണ്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Post A Comment: