16 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: 16 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ബിടെക് ബിരുദധാരിയായ ഭവാനി ശങ്കര്‍ എന്ന 24കാരനെയാണ് സഞ്ജീവ് റെഡ്ഡി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ്ആര്‍ നഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വഹീദ് ഉദ്ദീന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ട്യൂഷന്‍ അധ്യാപകനായ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തയായും അന്വേഷണം തുടരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Post A Comment: