ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തെ പ്രധാന ദേശീയ പാതയായ ഗംഗോത്രി എന്‍.എച്ച് 108 അടച്ചു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തെ പ്രധാന ദേശീയ പാതയായ ഗംഗോത്രി എന്‍.എച്ച് 108 അടച്ചു. ലാല്‍ദങ്ക്- ചഡേതി മേഖലയിലാണ് റോഡ് അടച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു പേര്‍ പേമാരിയില്‍ മരിച്ചിരുന്നു. ഡെറാഡൂണിലെ വികാസ് നഗറില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 
നിരവധി വീടുകളില്‍ വെള്ളം കയറി തകരുകയും ഒലിച്ചു പോവുകയും ചെയ്തു. മണ്ണിടിഞ്ഞ് വീടുകള്‍ തകര്‍ന്നു.
ദേശീയ ദുരന്ത നിവാരണ സേന ഇപ്പോഴും പ്രദേശത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ വൈദ്യുതി ബന്ധവും തകരാറിലാണ്. ഡെറാഡൂണിന്‍റെ പല ഭാഗങ്ങളിലും ഋഷികേശിലുമല്ലാം കനത്ത മഴ നാശം വിതച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Post A Comment: