ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു


മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുണഗ് താഴ്‌വരയിലേക്കാണ് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. 200 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. മഹേഷ് താക്കൂര്‍,കിഷോരി ലാല്‍ എന്നിവരാണ് മരിച്ചത്.
വാനില്‍ ആകെ മൂന്നു പേരാണുണ്ടായിരുന്നത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. പരുക്കേറ്റ പദം റാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.Post A Comment: