കുറുക്കന്‍ പാറയില്‍ കിണറ്റില്‍ വീണ് ചെരിഞ്ഞകൊമ്പനെ പുറത്തെടുത്തു. രാവിലെ 7.30 ഓടെ ക്രയിനുപയോഗിച്ചാണ് കിണറില്‍ നിന്നും

കുന്നംകുളം. കുറുക്കന്‍ പാറയില്‍ കിണറ്റില്‍ വീണ് ചെരിഞ്ഞകൊമ്പനെ പുറത്തെടുത്തു. രാവിലെ 7.30 ഓടെ ക്രയിനുപയോഗിച്ചാണ് കിണറില്‍ നിന്നും പുറത്തെടുത്തത്.കിഴൂര്‍ വൈശ്ശേരി സ്വദേശി അഭീഷിന്‍റെ ഉടമസ്ഥതയിലുള്ള വലിയ പുരക്കല്‍ ദ്രുവന്‍ എന്ന മു്പപതു വയസ്സുള്ള ആനയാണ് കഴിഞ്ഞ രാത്രിയില്‍ പൊട്ടകിണറില്‍ വീണത്. ആനയെ കെട്ടിയിട്ടിരുന്ന പറമ്പില്‍ നിന്നും കെട്ടഴിഞ്ഞ് കുറുമ്പ്കാട്ടി ഓടിയാണ് ആള്‍മറയില്ലാത്ത കിണറില്‍ വീണത്. വീഴ്ചയില്‍ കൊമ്പന്‍റെ വലതു കൊമ്പ് അറ്റുപോയിരുന്നു.വിസ്താരം കുറഞ്ഞ കിണറില്‍ ഏതാണ്ട് മദ്ധ്യഭാഗത്തായി ഇടുങ്ങി കിടന്ന ആന ആദ്യസമാദ്യം ചില ശബ്ദങ്ങള്‍ പുറപെടുവിച്ചിരുന്നെങ്കിലും കണ്ണുകള്‍ അടഞ്ഞ നിലയിലായിരുന്നു. മസ്തിഷ്ക്കവും തുമ്പികൈയ്യും മാത്രമായിരുന്നു പുറത്തുകണ്ടിരുന്നത്. ഇത് ആനയെ രക്ഷപെടുത്താനാകുമെന്ന വിശ്വാസമുണ്ടാക്കിയെങ്കിലും തൃശൂരില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ പാപ്പപാന്‍മാര്‍ നടത്തിയ പരിശോധനയില്‍ ആന ചെരിഞ്ഞതായി പറഞ്ഞുവെങ്കിലും രാത്രി ഏറെ വൈകിയാണ് ഇത് സ്ഥികരിച്ചത് . കിണറന് ചുറ്റും ജെ സി ബി ഉപയോഗിച്ച് കുഴിച്ച ശേഷം ക്രയിന്‍ ഉപോയഗിച്ച് പുറത്തെടുക്കുകയായിരുന്നു. ശേഷം പോസ്റ്റുമോര്‍ട്ട്തതിനായി പെരുമ്പാവൂരിനടത്തുള്ള കോടനാട്ടേക്ക് കൊണ്ടുപോയി ആനയെ പുറ്തതെടു്കകുന്നത് കാണാനും, അന്ത്യോപചാരമര്‍പ്പിക്കാനും നിരവധി പേര്‍ സ്ഥലത്ത് എത്തിയിരുന്നു.Post A Comment: