കൊച്ചി: അത്‌ലറ്റിക് ഫെഡറേഷനെതിരെ പി.യു ചിത്ര നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു.
കൊച്ചി: അത്‌ലറ്റിക് ഫെഡറേഷനെതിരെ പി.യു ചിത്ര നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം തെളിഞ്ഞതോടെയാണ് ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ കേസ് വിട്ടത്.
ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തയാറാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി ചിത്ര ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ നടപടികള്‍ വിശദീകരിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഫെഡറേഷന്റെ ഉത്തരവാദിത്വപ്പെട്ട ആളുകളെല്ലാം ലോക അത്‌ലറ്റിക് മീറ്റിനായി ലണ്ടനിലാണെന്നും അതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം ഹൈക്കോടതി തള്ളി.

 

Post A Comment: