തോപ്പുംപടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
കൊച്ചി: തോപ്പുംപടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജാന്‍സിയാണ് ഭര്‍ത്താവ് റഫീഖിന്റെ വെട്ടേറ്റ് മരിച്ചത്. റഫീഖിന്റെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ  ഒന്നരയോടെയായിരുന്നു സംഭവം. ടിവി കണ്ടുകൊണ്ടിരുന്ന മൂത്ത മകനെ വെട്ടിപ്പരുക്കേല്പിച്ച ശേഷം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് റഫീഖ് ഹാളിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുലര്‍ച്ചെ  കുട്ടികളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പിന്നീട് പോലീസ് എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാരണങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
തോപ്പുംപടി ഫിഷിംഗ് ഹാര്‍ബറിലെ ജീവനക്കാരനാണ് റഫീക്ക്. കുറച്ചു നാളായി കുടുംബം ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യയെ വെട്ടാന്‍ റഫീക്ക് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.

Post A Comment: