ജീവിത സ്വപ്നങ്ങള്‍ക്കും,നാട്ടുകാരുടെയും,ബന്ധുക്കളുടെയും പ്രാര്‍ത്ഥനകള്‍ക്കും കാത്ത് നില്‍ക്കാതെ കഴിഞ ദിവസം റിന്‍സി മരണത്തിന് കീഴടങ്ങുകയായിരുന്നു.


ചങ്ങരംകുളം :മരണമാണ് മുന്നിലെന്നറിഞിട്ടും അവശ നിലയിലായ തന്റെ പ്രിയതമയെ താലി ചാര്‍ത്തുകയായിരുന്നു സന്തോഷ്
കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും സന്തോഷിന്റെ ജീവിത സ്വപ്നങ്ങള്‍ക്കും,നാട്ടുകാരുടെയും,ബന്ധുക്കളുടെയും പ്രാര്‍ത്ഥനകള്‍ക്കും കാത്ത് നില്‍ക്കാതെ കഴിഞ ദിവസം റിന്‍സി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മാസങ്ങള്‍ക്ക് മുംബ്  വിവാഹം നിശ്ചയിച്ച പെൺകുട്ടിക്ക് അടുത്തിടെയാണ് മഞപ്പിത്തം കൂടി  ജീവന്‍ തന്നെ നില നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് സ്ഥിരീകരിച്ചത്.
ജീവിതത്തില്‍ അധിക ദിവങ്ങളില്ല എന്നറിഞ്ഞിട്ടും വാക്ക് പറഞ്ഞ വിവാഹത്തിൽ നിന്നും പിൻതിരിയാതെ പൊന്നാനി ഈശ്വരമംഗലം വിളക്കത്ര വളപ്പിൽ സന്തോഷാണ്  റിൻസിയെ വരണമാല്യം ചാർത്തി. വിവാഹം കഴിഞ്ഞയുടനെ ഹോസ്പിറ്റലിലേക്ക് മാറ്റിയ റിൻസി അഞ്ചാം ദിവസം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഈ മാസം 17നായിരുന്നു പൊന്നാനി ഈശ്വരമംഗലം വിളക്കത്ര വളപ്പിൽ സന്തോഷിനേറെയും പോത്തന്നൂർ കറുങ്കുളത്തിൽ ശ്രീജ കൃഷ്ണന്റെ മകൾ റിൻസിയുടേയും വിവാഹം.  പെൺകുട്ടിക്ക് വിവാഹ നിശ്ചയത്തിന് ശേഷം രോഗം പിടിപെടുകയും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതിനെത്തുടർന്ന് പലരും വിവാഹത്തിൽ പിൻമാറാൻ ആവശ്യപ്പെട്ടിരുന്നങ്കിലും ഉറച്ച പ്രതീക്ഷയോടും പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുകയുമായിരുന്നു സന്തോഷ്. വിവാഹം കഴിഞ്ഞയുടെ റിൻസിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അഞ്ചാം ദിവസമായ ഇന്നലെ റിൻസി വിധിക്ക് കീഴടങ്ങുകയും ചെയ്തു.
റിൻസിയുടെ മരണം നാടിന് വേദന നൽകുന്നുണ്ടങ്കിലും പറഞ്ഞ വാക്കിന് വില നൽകി പുതിയ കാലഘട്ടത്തിൽ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും കഥ പകർന്ന് നൽകയാണ് സന്തോഷ് ചെയ്തത്.
റിപ്പോര്‍ട്ട്: റഫീഖ്‌ കടവല്ലൂർ

Post A Comment: