മരണ സര്‍ട്ടിഫിക്കറ്റിനുള്ള രജിസ്‌ട്രേഷന് ആധാര്‍ ഹാജരാക്കണമെന്നുള്ള വാര്‍ത്തകളെ തള്ളി കേന്ദ്ര സര്‍ക്കാര്‍. മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന്


ദില്ലി: മരണ സര്‍ട്ടിഫിക്കറ്റിനുള്ള രജിസ്‌ട്രേഷന് ആധാര്‍ ഹാജരാക്കണമെന്നുള്ള വാര്‍ത്തകളെ തള്ളി കേന്ദ്ര സര്‍ക്കാര്‍. മരണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതു സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്.
മരണവിവരം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒക്ടോബര്‍ ഒന്നു മുതല്‍ ആധാര്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചെന്നാണ് വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ഇതുസംബന്ധിച്ച് വിശദവിവരം ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Post A Comment: