നിയന്ത്രണം വിട്ട കാറിനെ അപകടത്തിൽനിന്നും രക്ഷിക്കാൻ ശ്രമിക്കവേ ലോറിയുടെ പിൻ ടയറിൽ കാർ ഇടിക്കുകയും സമീപത്തെ സ്ലാബിന് മുകളിൽ കയറിയ ലോറി മറയുകയും ചെയ്തു
കടവല്ലൂ പാവിട്ടപുറത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ലോറിയും ചങ്ങരംകുളം ഭാഗത്തേക്ക് പോയിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറിനെ അപകടത്തിനിന്നും രക്ഷിക്കാ ശ്രമിക്കവേ ലോറിയുടെ പി ടയറി കാ ഇടിക്കുകയായിരുന്നു. സമീപത്തെ സ്ലാബിന് മുകളി കയറിയ ലോറി മറിഞ്ഞ്‌  ഡീസ ഹൈവെയിലേക്ക് ഒഴുകിയത് അപകട ഭീഷണി ആയെങ്കിലും പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേന്ന് വന്‍അപകടം ഒഴിവാക്കി. കാറിലുണ്ടായിരുന്ന നാലുപേരി ഒരാളുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവറും ക്ലീനറും അദ്‌ഭുതകരമായി രക്ഷപെട്ടു.Post A Comment: