കോഴിക്കോട് പുതുപ്പാടിയില്‍ ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊല്ലം പരവൂര്‍ സ്വദേശി രോഹിത് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് ശഹീദിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു രാവിലെയായിരുന്നു അപകടം. ഇരുവരും കൊല്ലത്തു നിന്നും ബംഗളൂരുവിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

Post A Comment: