അത്താണിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ച് കയറി.
വടക്കാഞ്ചേരി: അത്താണിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വീട്ടിലേക്ക് ഇടിച്ച് കയറി. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാളിനി വീട്ടില്‍ ബിനീഷ് ഭാര്യ ദിവ്യയ്ക്കും ഇവരുടെ രണ്ട് മക്കള്‍ക്കുമാണ് പരിക്കേറ്റത്. വടക്കാഞ്ചേരി ഭാഗത്ത് നിന്നു തൃശൂരിലേക്ക് മണ്ണെണ്ണയുമായി വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറിയത്. ഇന്ന് രാവിലെയായിരുന്നു അപകടം. റോഡിനോട് ചേര്‍ന്നുള്ള മതിലില്‍ ഇടിച്ച ശേഷമാണ് വീടിന്റെ ചുമരില്‍ ടാങ്കര്‍ലോറി ഇടിച്ച് നിന്നത്.

Post A Comment: